Times Kerala

അവിഹിത ബന്ധം; വിധവയായ യുവതിയെയും സുഹൃത്തായ യുവാവിനെയും കെട്ടിയിട്ട് മർദിച്ചു; വസ്ത്രങ്ങള്‍ വലിച്ചു കീറി

 
അവിഹിത ബന്ധം; വിധവയായ യുവതിയെയും സുഹൃത്തായ യുവാവിനെയും കെട്ടിയിട്ട് മർദിച്ചു; വസ്ത്രങ്ങള്‍ വലിച്ചു കീറി

ഉദയ്പൂർ: അവിഹിത ബന്ധം ആരോപിച്ച് വിധവയായ യുവതിയെയും സുഹൃത്തായ യുവാവിനെയും മൂന്നു മണിക്കൂറോളം ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിടുകയും മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. രാജസ്ഥാനിലെ ചിറ്റോർഗറിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. യുവതിയെയും യുവാവിനെയും ഒരുകൂട്ടം ആളുകൾ ചേർന്ന് കെട്ടിയിട്ട് മർദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ചിലർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.മർദ്ദനത്തിന് ഇരയായ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ റിപ്പോർട്ട്. ബൻസിലാൽ, സൻവ്ര ഭഗ്വൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ മർദ്ദനത്തിന് ഇരയായ സ്ത്രീയുടെ ബന്ധുക്കളാണെന്നാണ് റിപ്പോർട്ട്. മൂന്നു വയസുള്ള കുഞ്ഞിനൊപ്പം ദംഗ്ലയിലാണ് യുവതി താമസിക്കുന്നത്. അവശ്യസാധനങ്ങളുമായി യുവതിയെ കാണാൻ അടുത്ത ഗ്രാമത്തിലുള്ള പരിചയക്കാരനായ യുവാവ് വെള്ളിയാഴ്ച എത്തി. ഇരുവരെയും ഒന്നിച്ച് വീടിനുള്ളിൽ കണ്ടതോടെയാണ് അവിഹിതം ആരോപിച്ച് ആക്രമിച്ചത്.

Related Topics

Share this story