Times Kerala

ബാണാസുര സാഗർ അണക്കെട്ട് തുറന്നു;ഷട്ടർ 10 സെൻ്റിമീറ്റർ ഉയർത്തി

 
ബാണാസുര സാഗർ അണക്കെട്ട് തുറന്നു;ഷട്ടർ 10 സെൻ്റിമീറ്റർ ഉയർത്തി

കോഴിക്കോട്: വയനാട് ജില്ലയിലെ  ബാണാസുര സാഗർ അണക്കെട്ട് തുറന്നു. ജലനിരപ്പ് 775 മീറ്ററിൽ എത്തിയതിനാലാണ് ഷട്ടർ തുറന്നത് . അണക്കെട്ടിലെ   ഒരു ഷട്ടർ 10 സെൻ്റിമീറ്റർ ഉയർത്തി.

കടമാൻ തോട്, പുതുശ്ശേരി പുഴ, പനമരം പുഴ എന്നിവയുടെ തീരങ്ങളിൽ കഴിയുന്ന ആൾകാർ  ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു .

Related Topics

Share this story