Times Kerala

സമൂഹവ്യാപനം സംഭവിച്ചു കഴിഞ്ഞു, എന്നിട്ടും കേന്ദ്രം അത് അംഗീകരിക്കാന്‍ മടിക്കുന്നതെന്തിന്: ഡല്‍ഹി ആരോഗ്യമന്ത്രി

 
സമൂഹവ്യാപനം സംഭവിച്ചു കഴിഞ്ഞു, എന്നിട്ടും കേന്ദ്രം അത് അംഗീകരിക്കാന്‍ മടിക്കുന്നതെന്തിന്: ഡല്‍ഹി ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് സമൂഹവ്യാപനം സംഭവിച്ചു കഴിഞ്ഞെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍. എന്നാൽ ഇക്കാര്യം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാരും ഐ.സി.എം.ആറും മടിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളും കോവിഡിന്റെ വ്യാപനം ഉണ്ടായെന്ന കാര്യം സത്യമാണ്, അതിനാല്‍ തന്നെ രാജ്യത്ത് സമൂഹ വ്യാപനം നടക്കുന്നുണ്ടെന്ന് അംഗീകരിക്കണം. കേന്ദ്രസര്‍ക്കാറിനും ഐ.സി.എം.ആറിനും മാത്രമേ അത് സാധിക്കൂ -മന്ത്രി പറഞ്ഞു.2.38 ലക്ഷം ആളുകള്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. വെള്ളിയാഴ്ച മാത്രം 4127 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 4,907 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. വ്യാഴാഴ്ച ഡല്‍ഹിയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിന്റെ എണ്ണം 49,834 ആണ്. ആര്‍.ടി. പി.സി.ആര്‍ ട്രൂനാറ്റ് പരിശോധനകള്‍ 11,203 നടത്തി. മൊത്തത്തില്‍ 61,037 കൊവിഡ് ടെസ്റ്റുകളാണ് 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ നടത്തിയത്.

Related Topics

Share this story