Times Kerala

പരിചയപെട്ടത് ടിക് ടോക്കിലൂടെ, ആഗ്രഹം മൂത്ത് 16കാരിയെ കാണാന്‍ നാലംഗ സംഘം പാലക്കാട്ട് നിന്നും കുമ്മനത്തേക്ക്,ഒടുവില്‍ കിട്ടിയത് എട്ടിൻെറ പണി

 
പരിചയപെട്ടത് ടിക് ടോക്കിലൂടെ, ആഗ്രഹം മൂത്ത് 16കാരിയെ കാണാന്‍ നാലംഗ സംഘം പാലക്കാട്ട് നിന്നും കുമ്മനത്തേക്ക്,ഒടുവില്‍ കിട്ടിയത് എട്ടിൻെറ പണി

കോട്ടയം : ടിക് ടോക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയായ പെൺകുട്ടിയെ കാണാൻ പാലക്കാട്ട് നിന്നും കാറിൽ കോട്ടയത്ത് എത്തിയ നാലംഗ സംഘത്തിനു കിട്ടിയത് എട്ടിന്റെ പണി. പാലക്കാട് നിന്നും കാറിൽ നാലംഗ സംഘം കുമ്മനംപ്രദേശത്ത് എത്തി പതിനാറുകാരിയുടെ പേരും വിലാസവും ചോദിച്ച് കറങ്ങി നടക്കുകയായിരുന്നു.

ഒരു മണിക്കൂറോളം പ്രദേശത്ത് കറങ്ങിനടന്ന യുവാക്കളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ നാട്ടുകാർ സംഘടിക്കുകയും യുവാക്കളോട് കാര്യങ്ങൾ തിരക്കി താക്കീത് ചെയ്ത ശേഷം തിരികെ പറഞ്ഞു വിടാൻ ശ്രമിക്കുകയായിരുന്നു.എന്നാൽ താക്കീതിന് വഴങ്ങാതിരുന്ന സംഘം വീണ്ടും തങ്ങളുടെ ‘തിരച്ചിൽ’ തുടരുകയും ഒടുവിൽ പെൺകുട്ടിയുടെ വീട് കണ്ടുപിടിക്കുകയുമായിരുന്നു.

അപരിചിതരായ നാല് യുവാക്കൾ കുട്ടിയെ വീട്ടിലെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു. സംഭവമറിഞ്ഞു നാട്ടുകാരും കൂടി. യുവാക്കളെ തടഞ്ഞുവച്ച് കുമരകം പോലീസിനെ വിളിച്ചുവരുത്തി. പോലീസ് ചോദിച്ചതോടെയാണ് യുവാക്കൾ കാര്യങ്ങൾ വ്യക്തമാക്കിയത്.

ഒരുവർഷം മുൻപാണ് പതിനാറുകാരിയായ പെൺകുട്ടിയെ യുവാക്കൾ ടിക് ടോക്കിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് ഇവർ ഫോൺ നമ്പർ കൈമാറുകയും നിരന്തരം സംസാരിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം പെൺക്കുട്ടിയെ കാണണമെന്ന ആഗ്രഹം മൂത്ത യുവാക്കൾ വണ്ടിയുമെടുത്ത് കോട്ടയത്തേക്ക് വച്ച് തിരിക്കുകയായിരുന്നു.

അതേസമയം, യുവാക്കൾക്കെതിരെ ഇതുവരെ ആരും പരാതി നൽകാത്തതിനാൽ പോലീസ് കേസോ മറ്റ് നിയമനടപടികളും സ്വീകരിച്ചിട്ടില്ല. നാല് യുവാക്കളും ഇവർ സഞ്ചരിച്ച കാറും ഇപ്പോഴും കുമരകം പോലീസിന്‍റെ കസ്റ്റഡിയിലാണ്.

Related Topics

Share this story