Times Kerala

കൊച്ചിയിൽ 3 അൽ ഖായിദ ഭീകരർ അറസ്റ്റിൽ; പിടിയിലായത് പെരുമ്പാവൂരിൽ നിന്ന്

 
കൊച്ചിയിൽ 3 അൽ ഖായിദ ഭീകരർ അറസ്റ്റിൽ; പിടിയിലായത് പെരുമ്പാവൂരിൽ നിന്ന്

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ നിന്നും മൂന്ന് അൽ ഖായിദ ഭീകരർ പിടിയിലായി.കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എറണാകുളത്തുനിന്ന് ഭീകരരെ അറസ്റ്റ് ചെയ്തത്. മൂന്ന് പേരും ബംഗാൾ സ്വദേശികളാണെന്നാണ് സൂചന. നിർമാണ തൊഴിലാളികളെന്ന പേരിലാണ് സംഘം എത്തിയത്. ഇവരിൽ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തതായി സംശയമുണ്ട്.ഇവർ സ്ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. കൊച്ചിക്ക് പുറമെ ബംഗാളിലെ മുർഷിദാബാദ് നടത്തിയ റെയ്ഡിൽ 6 പേരെയും എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Topics

Share this story