Times Kerala

എം.ജി. ശ്രീകുമാറിന്റെ പേരിലുള്ള അനധികൃത കെട്ടിട നിര്‍മാണക്കേസില്‍ കേസെടുക്കേണ്ടെന്ന് വിജിലന്‍സ്

 
എം.ജി. ശ്രീകുമാറിന്റെ പേരിലുള്ള അനധികൃത കെട്ടിട നിര്‍മാണക്കേസില്‍ കേസെടുക്കേണ്ടെന്ന് വിജിലന്‍സ്

മൂവാറ്റുപുഴ: ഗായകന്‍ എം.ജി. ശ്രീകുമാറിന്റെപേരിലുള്ള അനധികൃത കെട്ടിട നിര്‍മാണക്കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് വിജിലന്‍സ് ഡയറക്ടറേറ്റില്‍നിന്നുള്ള ശുപാര്‍ശ.ഉദ്യോഗസ്ഥതലത്തിലുള്ള ക്രമക്കേടുമാത്രമാണിതെന്നും ഉദ്യോഗസ്ഥതല അഴിമതികള്‍ അന്വേഷിക്കാനുള്ള തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്‌മാന്‍ മാത്രം അന്വേഷിച്ചാല്‍ മതിയെന്നുമാണ് ശുപാര്‍ശ.മുളവുകാട് വില്ലേജില്‍ ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള 11.5 സെന്റ് സ്ഥലത്ത് തീരദേശ പരിപാലന ചട്ടവും പഞ്ചായത്തീരാജ് കെട്ടിട നിര്‍മാണവ്യവസ്ഥകളും ലംഘിച്ച്‌ കെട്ടിടം നിര്‍മിച്ചു എന്നു കാണിച്ചാണ് വിജിലന്‍സില്‍ പരാതി.

Related Topics

Share this story