Times Kerala

ഇത് കുമാറിന്റെ പ്രതികാരം.! പശുവിനെ കൊന്നുതിന്ന പുലിയെ ഒന്നവർഷം കാത്തിരുന്നു വകയിരുത്തി യുവാവ്; ഒടുവിൽ അറസ്റ്റ്

 
ഇത് കുമാറിന്റെ പ്രതികാരം.! പശുവിനെ കൊന്നുതിന്ന പുലിയെ ഒന്നവർഷം കാത്തിരുന്നു വകയിരുത്തി യുവാവ്; ഒടുവിൽ അറസ്റ്റ്

മൂന്നാർ: പ്രിയപ്പെട്ട പശുവിനെ കൊന്നുതിന്ന പുലിയെ ഒന്നവർഷം കാത്തിരുന്നു പിടികൂടി വകയിരുത്തിയ യുവാവ് അറസ്റ്റിൽ. മൂന്നാറിലെ കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ എ. കുമാർ എന്ന മുപ്പത്തി നാല് കാരണാണ് അറസ്റ്റിലായത്. കഴിഞ്ഞ എട്ടിന് കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ നാലു വയസ്സുള്ള പുലി കെണിയിൽ കുടുങ്ങി ചത്ത നിലയിൽ കണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വനപാലകർ നടത്തിയ അന്വേഷണത്തിലാണ് കുമാർ അറസ്റ്റിലായത്. കുമാറിന്റെ ഏക വരുമാനമാർഗമായിരുന്ന പശുവിനെ ഒന്നര വർഷം മുൻപ് പുലി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം പുലിയെ പിടികൂടുമെന്നും പ്രതികാരം വീട്ടുമെന്നും കുമാർ പറഞ്ഞിരുന്നതായി അയൽവാസികൾ പറയുന്നു. ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പുലി കെണിയിൽ വീണത്.ജീവനോടെ കെണിയിൽ പെട്ട പുലിയെ കുമാർ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്നാർ എസിഎഫ് ബി.സജീഷ്കുമാർ, റേഞ്ച് ഓഫിസർ എസ്.ഹരീന്ദ്രനാഥ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Topics

Share this story