Times Kerala

അ​ച്ഛൻ ​​ ​മൂ​വാ​റ്റു​പു​ഴ​ ​സ്വ​ദേ​ശി​യാ​ണ്.,ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്..;നടി തൃഷ

 
അ​ച്ഛൻ ​​ ​മൂ​വാ​റ്റു​പു​ഴ​ ​സ്വ​ദേ​ശി​യാ​ണ്.,ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്..;നടി തൃഷ

തെന്നിന്ത്യന്‍ തരസുന്ദരിയാണ് തൃഷ കൃഷ്ണന്‍.ഇപ്പോളിതാ കേരളവുമായുളള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. .

അ​ച്ഛൻ ​​ ​മൂ​വാ​റ്റു​പു​ഴ​ ​സ്വ​ദേ​ശി​യാ​ണ്. എന്നാൽ ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. അമ്മയ്ക്കും അച്ഛനും മലയാളം അറിയാം എന്നാൽ എനിക്ക് മലയാളം സംസാരിക്കാൻ അറിയില്ല. കേരളവുമായി വളരെ അടുത്ത ബന്ധമാണുളളത്. ഓണം, വിഷു എന്നിങ്ങനെ എല്ലാ ആഘോഷവും ചെന്നൈയിലെ വീട്ടിൽ ആഘോഷിക്കാറുണ്ട്. അതുപോലെ ഓണപ്പൂക്കളം, സദ്യ എന്നിവയെല്ലാം തനിക്കേറെ പ്രിയപ്പെട്ടതാണെന്നും തൃഷ പറയുന്നു.

പ്രിയദർശൻ സാർ സംവിധാനം ചെയ്ത ലേസാ ലേസാ… എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. എന്നാൽ ചില സാങ്കേതിക കാരണം കൊണ്ട് സിനിമ റിലീസ് ചെയ്യാൻ വൈകി. ഈ സമയം ഞാൻ ചെറിയ വേഷത്തിൽ എത്തിയ ജോഡി എന്ന ചിത്രം റിലീസായി. പിന്നീട് സൂര്യയോടൊപ്പം മൗനം പേശിയതേ…എന്ന ചിത്രത്തിൽ അഭിനയിച്ചു. ആദ്യ ചിത്രത്തിന്റെ റിലീസ് വൈകിയപ്പോൾ സങ്കടമുണ്ടായിരുന്നു. എന്നാൽ മൗ​നം​ ​പേ​ശി​യ​തേ​’​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​വി​ജ​യം​ ​ആ​ ​വി​ഷ​മ​ത്തെ​ ​ഇ​ല്ലാ​താ​ക്കി. നടി കൂട്ടിച്ചേർത്തു.

Related Topics

Share this story