Times Kerala

ഇനി വരാനിരിക്കുന്നത് ഏറ്റവും ഗുരുതരമായ രോഗകാലം.! മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

 
ഇനി വരാനിരിക്കുന്നത് ഏറ്റവും ഗുരുതരമായ രോഗകാലം.! മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഡൽഹി: ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തി മരണതാണ്ഡവം തുടരുകയാണ് കോവിഡ് എന്ന മഹാമാരി. ഇതിനിടെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത് എത്തിയിരിക്കുകയാണ്. ഏറ്റവും ഗുരുതരമായ രോഗകാലം ഇനി വരാനിരിക്കുന്നുവെന്നും, ആരോഗ്യപ്രവര്‍ത്തരുടെ സുരക്ഷയില്‍ സര്‍ക്കരുകള്‍ വീഴ്ച വരുത്താന്‍ പാടിലെന്നും സംഘടന ലോകരാജ്യങ്ങളോട് നിര്‍ദേശിച്ചു.

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടായതിനേക്കാള്‍ കൂടുതള്‍ രോഗികള്‍ യൂറോപ്പിലുണ്ടാകുന്നു. അവിടെ സ്ഥിതി ഗുരുതരമാകുകയാണ്. കഴിഞ്ഞ ആഴ്ച മാത്രം മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 32 ലക്ഷം പിന്നിട്ടു. മരണം 10 ലക്ഷത്തോട് അടുക്കുന്നു. അമേരിക്കയില്‍ 69 ലക്ഷം രോഗികളും ഇന്ത്യയില്‍ 52 ലക്ഷം രോഗികളുമാണ് ഉള്ളത്.

അതേസമയം, ഇന്ത്യയിൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 52 ല​ക്ഷം ക​ട​ന്നു. ഇന്ത്യയിൽ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത് 52,14,678 പേ​ർ​ക്കാ​ണ് . 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 96,424 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്‌ഥിരീകരിച്ചത്‌ .

Related Topics

Share this story