Times Kerala

നടി ശ്രാവണിയുടെ ആത്മഹത്യ; വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച മൂന്ന് പേർ അറസ്റ്റിൽ; പിടിയിലായവരിൽ പ്രമുഖ നിർമ്മാതാവും, നടനും

 
നടി ശ്രാവണിയുടെ ആത്മഹത്യ; വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച മൂന്ന് പേർ അറസ്റ്റിൽ; പിടിയിലായവരിൽ പ്രമുഖ നിർമ്മാതാവും, നടനും

ഹൈദരാബാദ് : നടി ശ്രാവണി കൊണ്ടപ്പള്ളിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു നടനും നിർമാതാവും ഉൾപ്പെടെ മൂന്നു പേർ ജുഡിഷ്യൽ കസ്റ്റഡിയിൽ. മൂന്നു പേരും ശ്രാവണിയുമായി പല കാലഘട്ടങ്ങളിലായി ബന്ധമുള്ളവരായിരുന്നു എന്നും, മൂവരും നടിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നതായുമാണ് പോലീസ് പറയുന്നത്. ടെലിവിഷൻ താരം നടൻ അമ്പാട്ടി ദേവരാജ റെഡ്ഡി (24), സ്ഥലക്കച്ചവടക്കാരൻ മംഗമുത്തുല സായ് കൃഷ്ണ റെഡ്ഡി (28), ടോളിവുഡ് നിർമാതാവ് ഗുമ്മകൊണ്ട അശോക് റെഡ്ഡി എന്നിവരാണു കസ്റ്റഡിയിലുള്ളത്. ആദ്യം സായ് കൃഷ്ണ റെഡ്ഡിയുമായി അടുപ്പത്തിലായിരുന്ന ശ്രാവണി പിന്നീട് അശോക് റെഡ്ഡിയുമായും ദേവരാജ് റെഡ്ഡിയുമായി അടുപ്പത്തിലായി. അവസാനമായി ദേവരാജ് റെഡ്ഡിയെയാണ് ശ്രാവണി വിളിച്ചത്. മൂന്നു പേരുടെയും ഉപദ്രവം തനിക്ക് സഹിക്കാൻ കഴിയുന്നില്ലെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും ശ്രാവണി ദേവരാജ് റെഡ്ഡിയെ ഫോണിലൂടെ അറിയിച്ചു.ആന്ധ്രപ്രദേശിലെ കാക്കിനട സ്വദേശിയായ ശ്രാവണി എട്ട് വർഷം മുമ്പാണു ടിവി സീരിയലുകളിൽ അഭിനയിക്കാൻ ഹൈദരാബാദിലെത്തിയത്. ജനകീയ പരമ്പരകളായ ‘മനസു മമത’, ‘മൗനരാഗം’ തുടങ്ങിയ സീരിയലുകളിൽ വേഷമിട്ടു.

Related Topics

Share this story