Times Kerala

കിംഗ്‌സ് കപ്പിനുള്ള ഇന്ത്യയുടെ 37 അംഗ പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

 
കിംഗ്‌സ് കപ്പിനുള്ള ഇന്ത്യയുടെ 37 അംഗ പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ജൂണ്‍ അഞ്ച്, എട്ട് തീയതികളിലായി തായ്‌ലണ്ടില്‍ നടക്കുന്ന കിംഗ്‌സ് കപ്പിനുള്ള ഇന്ത്യയുടെ 37 അംഗ പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ജോബി ജസ്റ്റിന്‍, സഹല്‍ അബ്ദുല്‍ സമദ് എന്നീ മലയാളി താരങ്ങളും ടീമിലുണ്ട്.

ഗുര്‍പ്രീത് സിംഗ് സന്ദു, വിഷല്‍ കെയ്ത്, അമരീന്ദര്‍ സിംഗ്, കമല്‍ജിത് സിംഗ് (ഗോള്‍ കീപ്പര്‍മാര്‍), പ്രിതം കോതാല്‍, നിഷു കുമാര്‍, രാഹുല്‍ ബെകെ, സലാം രഞ്ജന്‍ സിംഗ്, സന്ദേശ് ജിംഗന്‍, ആദില്‍ ഖാന്‍, അന്‍വര്‍ അലി, സുബാഷ് ബോസ്, നാരായണ്‍ ദാസ് (പ്രതിരോധ നിര), ബല്‍വന്ത് സിംഗ്, സുനില്‍ ഛേത്രി, ജോബി ജസ്റ്റിന്‍, സുമീത് പസ്സി, ഫാറൂഖ് ചൗധരി, മന്‍വീര്‍ സിംഗ് (മുന്‍നിര), ഉദാന്ത സിംഗ്, ജാക്കിചന്ദ് സിംഗ്, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, അനിരുദ്ധ് ഥാപ്പ, റെയ്‌നിയര്‍ ഫെര്‍ണാണ്ടസ്, ബിക്രംജിത് സിംഗ്, ധന്‍പാല്‍ ഗണേഷ്, പ്രൊണായി ഹല്‍ദര്‍, റോവ്‌ലിന്‍ ബോര്‍ഗെസ്, ഗര്‍മന്‍പ്രീത് സിംഗ്, വിനീത് റായ്, സഹദ് അബ്ദുല്‍ സമദ്, അമര്‍ജിത് സിംഗ്, റെതീം ലാംഗ്, ലാല്ലിയന്‍സ്വാല ചാംഗ്‌തെ, നന്ദകുമാര്‍, കോമള്‍ തറ്റാല്‍, മിഷേല്‍ സൂസൈരാജ് (മധ്യനിര) എന്നിവരാണ് സംഘത്തിലുള്ളത്.

Related Topics

Share this story