Times Kerala

കാറും ഒട്ടകവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സൗദിയില്‍ യാത്രക്കാരിയായ സ്ത്രീ മരിച്ചു

 
കാറും ഒട്ടകവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സൗദിയില്‍ യാത്രക്കാരിയായ സ്ത്രീ മരിച്ചു

തായിഫ്‌ : കാറും ഒട്ടകവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സൗദിയില്‍ യാത്രക്കാരിയായ സ്ത്രീ മരിച്ചു. നാലുപേര്‍ക്ക്‌ പരിക്കേറ്റു . ഒരാളുടെ നില ഗുരുതരമാണ്‌. ബുധനാഴ്ച രാത്രി പശ്ചിമ സൗദിയിലെ തായിഫിലേയ്ക്കുള്ള നഖല്‍ റോഡില്‍ റോഡ്‌ മുറിച്ച്‌ കടക്കുന്നതിനിടെ ഒട്ടകവും കാറും കൂട്ടിയിടിക്കുകയായിരുന്നു. റെഡ്‌ ക്രസന്റിന്റെ മൂന്ന് യൂണിറ്റ്‌ ആംബുലന്‍സും ആരോഗ്യ മന്ത്രാലയ പ്രതിനിധികളും സംഭവ സ്ഥലത്തെത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചതായും പ്രദേശത്തെ റെഡ്‌ ക്രസന്റ്‌ വാക്താവ്‌ ഇമാദ്‌ മന്‍സി അറിയിച്ചു.

Related Topics

Share this story