Times Kerala

‘ഡോക്ടര്‍’ലെ ‘ചെല്ലമ്മ’ എന്ന ഗാനത്തിന് ചുവടുവെച്ച് പൂജയും ഹെന്ന ബെല്ലയും..;വീഡിയോ വൈറൽ

 
‘ഡോക്ടര്‍’ലെ ‘ചെല്ലമ്മ’ എന്ന ഗാനത്തിന് ചുവടുവെച്ച് പൂജയും ഹെന്ന ബെല്ലയും..;വീഡിയോ വൈറൽ

ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രമാണ്‌ ‘ഡോക്ടര്‍’.ചിത്രത്തിലെ ‘ചെല്ലമ്മ’ എന്ന ഗാനം വൈറലായിരുന്നു. 33 മില്യണ്‍ വ്യൂസ് നേടിയ ഗാനത്തിന്റെ കവര്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അമീന്‍ ബിന്‍ അബു ഒരുക്കിയ ഗാനരംഗത്തില്‍ നടി ഹെന്ന ബെല്ലയും അശ്വതി എസ്. നായരുമാണ് ചുവടുവെക്കുന്നത്.

ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലില്‍ പൂജ ജയറാം എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് അശ്വതി എസ് നായര്‍. ഉറിയടി എന്ന സിനിമയിലും റോസ് ഗിറ്റാറിനാല്‍ എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലും വേഷമിട്ട താരമാണ് ഹെന്ന ബെല്ല.

Related Topics

Share this story