Times Kerala

‘മുച്ചുണ്ടും മുറി അണ്ണാക്കും ഉള്ള കുട്ടികളില്‍ നേരത്തെ സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് ഇടപെടല്‍ നടത്തേണ്ടതിന്‍റെ പ്രാധാന്യം’ നിഷ് സെമിനാര്‍ ശനിയാഴ്ച

 
‘മുച്ചുണ്ടും മുറി അണ്ണാക്കും ഉള്ള കുട്ടികളില്‍ നേരത്തെ സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് ഇടപെടല്‍ നടത്തേണ്ടതിന്‍റെ പ്രാധാന്യം’ നിഷ് സെമിനാര്‍ ശനിയാഴ്ച

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങ് (നിഷ്) “മുച്ചുണ്ടും മുറി അണ്ണാക്കും ഉള്ള കുട്ടികളില്‍ നേരത്തെ സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് ഇടപെടല്‍ നടത്തേണ്ടതിന്‍റെ പ്രാധാന്യം” എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു.

സംസ്ഥാന സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പ്രതിമാസ നിഷ് ഓണ്‍ലൈന്‍ ഇന്‍ററാക്ടീവ് ഡിസബിലിറ്റി അവയര്‍നെസ് സെമിനാറിന്‍റെ (നിഡാസ്) ഭാഗമായുള്ള പരിപാടി സെപ്റ്റംബര്‍ 19 ശനിയാഴ്ച നടക്കും.

രാവിലെ 10.30ന് തുടങ്ങുന്ന വെബിനാറില്‍ നിഷ്-ലെ ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജി വകുപ്പ് അസിസ്റ്റന്‍റ് പ്രൊഫസര്‍ മഞ്ജു എസ് നേതൃത്വം നല്‍കും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഗൂഗിള്‍ മീറ്റിലൂടെ തത്സമയം വെബിനാറില്‍ പങ്കെടുക്കാം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രായാനുസൃത കഴിവുകളാര്‍ജ്ജിക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുകയാണ് നിഡാസിന്‍റെ ലക്ഷ്യം.

വെബിനാറില്‍ പങ്കെടുക്കുന്നതിന് http://nidas.nish.ac.in/be-a-participant/ ല്‍ രജിസ്റ്റര്‍ ചെയ്യണം.
വിശദവിവരങ്ങള്‍ക്ക് http://nidas.nish.ac.in/. എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471-2944675.

Related Topics

Share this story