Times Kerala

നടി മീനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍..!

 
നടി മീനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍..!

തെന്നിന്ത്യന്‍ ചലച്ചിത്രനടിയായ മീന മലയാളികളുടെ പ്രീയപ്പെട്ട താരമാണ്. ഇന്ന് താരത്തിന്റെ ജൻമദിനമാണ്.ഇപ്പോളിതാ മീനയ്ക്ക് ജന്മദിനാശംസയുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ദൃശ്യം 2വിന്റെ സെറ്റിലേക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് താരം മീനയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലും മീനയായിരുന്നു നായിക. ആദ്യ ഭാഗത്തിലെ എല്ലാ അഭിനേതാക്കളും രണ്ടാം ഭാഗത്തിലും വേഷമിടും എന്നാണ് പുറത്തെത്തുന്ന വിവരം.

Related Topics

Share this story