Times Kerala

കോവിഡ് രോഗിയായ പീഡനക്കേസ് പ്രതി ചികിത്സക്കിടെ നഴ്സിന്റെ ഫോണും അടിച്ചു മാറ്റി.!

 
കോവിഡ് രോഗിയായ പീഡനക്കേസ് പ്രതി ചികിത്സക്കിടെ നഴ്സിന്റെ ഫോണും അടിച്ചു മാറ്റി.!

കൊച്ചി: നെടുമ്പാശേരിയിൽ കോവിഡ് ബാധിച്ചതിനെ തുടർന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി നഴ്സിന്റെ മൊബൈൽ ഫോണുമായി കടന്നു കളഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നതിനിടെയാണ് കുട്ടമ്പുഴ, മാമലക്കണ്ടം പാറയ്ക്കൽ വീട്ടിൽ മുത്തുരാമകൃഷണൻ കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. തുടർന്ന് നെടുമ്പാശേരി സിയാൽ സിഎഫ്എൽടിസിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നുമാണ് പ്രതി നഴ്‌സിന്റെ മൊബൈൽ ഫോണുമായി കടന്നു കളഞ്ഞത്.

Related Topics

Share this story