Times Kerala

ഗര്‍ഭനിരോധന ​ഗുളിക കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല

 
ഗര്‍ഭനിരോധന ​ഗുളിക കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല

ഗര്‍ഭനിരോധന ​ഗുളിക സ്ഥിരമായി ഉപയോ​ഗിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. ഗര്‍ഭനിരോധന ​ഗുളിക കഴിച്ചാലുള്ള ദോഷവശങ്ങളെ പറ്റി പലര്‍ക്കും അറിയില്ലെന്നവാതാണ് സ്തവം. ശരിയായ സമയം കഴിച്ചാല്‍ നൂറു ശതമാനം ഫലപ്രദമായ ഒരു ഗര്‍ഭനിരോധന മാര്‍ഗമാണ് കോണ്‍ട്രാസെപ്റ്റീവ് പില്‍സ്. ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം മൂലം തല​ച്ചോറില്‍ സ്​​​ട്രോക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന്​ പഠനങ്ങള്‍ പറയുന്നു.

ഗുളികകളുടെ ഉപയോഗം രക്​തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും രക്​തം കട്ടപിടിക്കുന്നതിന്​ ഇടയാക്കുകയും ചെയ്യും. രക്​തക്കുഴലുകളില്‍ ഉണ്ടാകുന്ന ഈ തടസം മൂലം തലച്ചോറിലേക്ക്​ ആവശ്യത്തിന്​ രക്​തം ലഭിക്കാതെ സ്​​ട്രോക്കിന്​ കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു.രക്​തസമ്മര്‍ദം പ്രശ്നമുള്ളവര്‍, പുകവലിക്കുന്നവര്‍, മൈഗ്രേന്‍ ബാധിതര്‍ എന്നിവര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് മൂലം തലച്ചോറില്‍ സ്​ട്രോക്ക്​ വരാന്‍ സാധ്യത കൂടുതലാണ്​. ഗര്‍ഭനിരോധന ​ഗുളിക കഴിക്കുന്നതിനെക്കാള്‍ മറ്റ്​ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് നല്ലതെന്ന് ​ഗവേഷകര്‍ പറയുന്നു​​.

ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യതയും കൂടുതലാണ്. ചില ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുമ്ബോള്‍ വണ്ണം കൂടാന്‍ സാധ്യതയുണ്ട്.ഗുളിക കഴിച്ച്‌ തുടങ്ങുന്നതിന് മുമ്ബ് ഡോക്ടറെ കണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഗുളിക കഴിക്കുന്നത് കൊണ്ടുള്ള പാര്‍ശ്വഫലങ്ങളെപ്പറ്റി ഡോക്ടര്‍ പറഞ്ഞു മനസിലാക്കും. ഗര്‍ഭനിരോധനഗുളിക ആര്‍ത്തവത്തെയും ബാധിക്കും. ആര്‍ത്തവനാളുകളില്‍ അമിതമായി രക്തസ്രാവം ഉണ്ടാകാം. യോനിയില്‍ കട്ടിയില്‍ വെള്ള ഡിസ്ചാര്‍ജ് വരാനും സാധ്യത കൂടുതലാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.

Related Topics

Share this story