Times Kerala

സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍..!

 
സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍..!

സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ സുപ്രിംകോടതിയിൽ. നാഷണൽ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യുണൽ വിധിയെ ചോദ്യം ചെയ്താണ് കോടതിയെ സമീപിച്ചത്.

വിനയന്റെ ഹർജിയിൽ 2017ൽ അമ്മയ്ക്ക് നാല് ലക്ഷം രൂപയും ഫെഫ്കയ്ക്ക് 81,000 രൂപയും കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തിയിരുന്നു. നാഷണൽ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യൂണൽ ഈ ഉത്തരവ് ശരിവച്ചിരുന്നു.

തെളിവുകള്‍ പരിഗണിക്കാതെയാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ വാദം. എന്നാല്‍ വിനയനെതിരെ അമ്മ ഇതുവരെയും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. പിഴ തുക ആയ നാല് ലക്ഷം നല്‍കി നിയമ നടപടികള്‍ ഒഴിവാക്കാനാണ് അമ്മ ശ്രമിക്കുന്നത് എന്നാണ് സൂചന.

Related Topics

Share this story