Times Kerala

ബലാത്സംഗം ചെയ്യുന്നവരെ ഷണ്ഡവല്‍ക്കരിക്കണം, പരസ്യമായി തൂക്കിലേറ്റണം; പാക്കിസ്ഥാൻ പ്രധാനന്ത്രി ഇമ്രാന്‍ ഖാന്‍

 
ബലാത്സംഗം ചെയ്യുന്നവരെ ഷണ്ഡവല്‍ക്കരിക്കണം, പരസ്യമായി തൂക്കിലേറ്റണം; പാക്കിസ്ഥാൻ പ്രധാനന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്‍ പ്രധനമന്ത്രി ഇമ്രാന്‍ഖാന്‍ രംഗത്ത്. പീഡനക്കേസുകളില്‍ പ്രതികളായവരെ ഷണ്ഡവല്‍ക്കരിക്കണമെന്നും പരസ്യമായി തൂക്കിലേറ്റണമെന്നുമാണ് ഇമ്രാന്‍ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍കാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.പീഡനത്തിലെ ക്രൂരതകള്‍ക്കനുസരിച്ച് ഗ്രേഡ് തിരിക്കണമെന്നും, ഉയര്‍ന്ന ഗ്രേഡിലുള്ള പീഡനം കൊലപാതക കുറ്റമായി കണക്കാക്കണമെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു. കുട്ടികളുടെ മുന്നില്‍ വച്ച് സ്ത്രീയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത് രാജ്യത്ത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനിടെയാണ് ഇമ്രാൻ ഖാൻ കടുത്ത ശിക്ഷാ നടപടികൾ ഇത്തരക്കാർക്കെതിരെ വേണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ശിക്ഷാ വിധി നടപ്പാക്കിയാൽ ബലാത്സംഗം, പീഡനം, കുട്ടികള്‍ക്കെതിരായ പീഡനം എന്നിവയില്‍ കുറവുണ്ടാക്കുമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Related Topics

Share this story