Times Kerala

ജമ്മുകശ്മീരിലെ പാക് ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു

 
ജമ്മുകശ്മീരിലെ പാക് ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചല്‍ സ്വദേശി അനീഷ് തോമസ് ആണ് വീരമൃത്യു വരിച്ചത്. ജമ്മു അതിര്‍ത്തിയിലെ നൗഷാര സെക്ടറിലെ സുന്ദര്‍ബനില്‍വെച്ചാണ് പാക് ആക്രമണമുണ്ടായത്.ആക്രമണത്തിൽ മേജര്‍ അടക്കം മറ്റു മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പട്രോളിങ്ങിനിടെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഷെല്ലാക്രമണം നടന്നതെന്നാണ് വിവരം. ബുധനാഴ്ച പുലര്‍ച്ചെയാണ് ബന്ധുക്കള്‍ക്ക് മരണം സംബന്ധിച്ച വിവരം ലഭിച്ചത്. കടയ്ക്കല്‍ സ്വദേശിയായ തോമസ്- അമ്മിണി ദമ്പതികളുടെ മകനാണ് അനീഷ് തോമസ്. ഭാര്യയും ആറു വയസ്സുള്ള മകളുമുണ്ട്. രാഷ്ട്രീയ റൈഫിള്‍സിന്റെ ഭാഗമായാണ് അദ്ദേഹം ജമ്മു കശ്മീരില്‍ എത്തിയത്. 16 വര്‍ഷമായി സൈനിക സേവനം നിര്‍വഹിച്ചുവരികയായിരുന്നു അനീഷ് തോമസ്. ഈ മാസം 25ന് അവധിക്ക് വീട്ടിലേക്ക് വരാനിരിക്കെയാണ് രാജ്യത്തിനായി വീരമൃതു വരിച്ചത്.

Related Topics

Share this story