ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള കമന്റേറ്റര്‍മാരുടെം പാനല്‍ പ്രഖ്യാപിച്ചു. പല മുന്‍ സൂപ്പര്‍ താരങ്ങളും ഇത്തവണ കളി പറയാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു മുന്നിലെത്തും. ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി, സഞ്ജയ് മഞ്ജരേക്കര്‍, മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍മാരായ നാസര്‍ ഹുസൈന്‍, മൈക്ക് അതേര്‍ട്ടന്‍, വിന്‍ഡീസ് ഇതിഹാസം ഇയാന്‍ ബിഷപ്പ്, ലങ്കയുടെ മുന്‍ സൂപ്പര്‍ താരം കുമാര്‍ സങ്കക്കാര, ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ബ്രെന്‍ഡന്‍ മക്കുല്ലം, പാക് മുന്‍ ഇതിഹാസം വസീം അക്രം, ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേയം സ്മിത്ത് എന്നിവര്‍ കമന്റേറ്റര്‍മാരുടെ പാനലിലുണ്ട്. ഐസിസിയാണ് ലോകകപ്പിലെ കമന്റേറ്റര്‍മാരുടെ പാനല്‍ പുറത്തുവിട്ടത്.
You might also like
Comments are closed.