Times Kerala

ക്ലീൻ ചിറ്റില്ല; മന്ത്രി കെ ടി ജലീലിന് എതിരായ അന്വേഷണം തുടരുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

 
ക്ലീൻ ചിറ്റില്ല; മന്ത്രി കെ ടി ജലീലിന് എതിരായ അന്വേഷണം തുടരുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കൊച്ചി: നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ എത്തിച്ച സംഭവത്തിൽ മന്ത്രി കെ ടി ജലീലിന് എതിരായ അന്വേഷണം തുടരുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും, ജലീലിന് ക്ലീൻ ചിറ്റില്ലെന്നും എൻഫോഴ്സ്മെൻ്റ് മേധാവി എസ് കെ മിശ്ര വ്യക്തമാക്കി. പ്രോട്ടോക്കോൾ ലംഘിച്ചെന്നതടക്കമുളള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും ഇ ഡി അറിയിച്ചു.മന്ത്രിയുടെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർക്ക് കൈമാറിയെന്നാണ് വിവരം. കൂടാതെ ലൈഫ് മിഷൻ വിവാദത്തിൽ മന്ത്രി ഇ പി ജയരാജന്റെ മകനും അന്വേഷണ പരിധിയിലെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതർ.

Related Topics

Share this story