Times Kerala

ആറു വര്‍ഷത്തിനിടെ രാജ്യത്ത് വളര്‍ന്നത് മോഡിയുടെ താടി മാത്രം; പരിഹസിച്ച് ശശി തരൂര്‍ എംപി

 
ആറു വര്‍ഷത്തിനിടെ രാജ്യത്ത് വളര്‍ന്നത് മോഡിയുടെ താടി മാത്രം; പരിഹസിച്ച് ശശി തരൂര്‍ എംപി

ഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷമായ വിമർശനവും, പരിഹാസവുമായി ശശി തരൂർ എംപി. സാമൂഹ്യമാധ്യമത്തിൽ ഒരു ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായത്. ‘ഇന്ന് രാവിലെയാണ് ലഭിച്ചത്, അർത്ഥവത്തായി ചിത്രീകരിച്ചിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം തരൂർ പങ്കുവെച്ചത്.കഴിഞ്ഞ ആറുവർഷത്തിനിടെ രാജ്യത്ത് ദൃശ്യമായ ഒരേ ഒരു വളർച്ച എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് ശശി തരൂർ ട്വിറ്ററിൽ പങ്കുവച്ചത്. സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ച ഗ്രാഫിക് ചിത്രമാണിത്.

Related Topics

Share this story