Times Kerala

മെഡിക്കല്‍ കോളജില്‍ നിന്ന് സ്വപ്‌ന ആരെയും ഫോൺ വിളിച്ചില്ലെന്ന് നഴ്‌സുമാരുടെ മൊഴി

 
മെഡിക്കല്‍ കോളജില്‍ നിന്ന് സ്വപ്‌ന ആരെയും ഫോൺ വിളിച്ചില്ലെന്ന് നഴ്‌സുമാരുടെ മൊഴി

തൃശൂര്‍: മെഡിക്കല്‍ കോളജിലെ വനിതാ സെല്ലിൽ ചികിത്സയിൽ കഴിയവേ സ്വപ്‌ന ഫോണ്‍ വിളിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതേസമയം, സ്വപ്ന ആരെയും വിളിച്ചില്ലെന്ന് നഴ്‌സുമാര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിലും ഫോണ്‍ വിളിച്ചതായി കണ്ടെത്താനായില്ല.അതേ സമയം, ജീവനക്കാരില്‍ ഒരാളുടെ ഫോണില്‍ നിന്നു സ്വപ്ന തിരുവനന്തപുരത്തേക്കു വിളിച്ചതായാണ് എന്‍ഐഎയ്ക്കു ലഭിച്ച വിവരം. സ്വപ്‌ന ഇവിടെ ചികിത്സയില്‍ കഴിഞ്ഞ 6 ദിവസങ്ങളില്‍ വനിതാ സെല്ലില്‍ ജോലി നോക്കിയ എല്ലാ ജീവനക്കാരുടെയും ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്.

Related Topics

Share this story