Times Kerala

വർക്കലയിലെ കുടുംബത്തിന്റെ ദുരൂഹ മരണം; ഭാര്യയേയും മകളേയും തീ കൊളുത്തിയ ഗൃഹനാഥൻ, പിന്നാലെ ബാത്ത്‌റൂമില്‍ കയറി ജീവനൊടുക്കിയതെന്ന് നിഗമനം

 

തിരുവനന്തപുരം : വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേർ പൊള്ളലേറ്റു മരിച്ച നിലയില്‍ . അച്ഛനു അമ്മയും മകളുമാണ് മരിച്ചത് .മൂവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത് .വര്‍ക്കലയ്ക്കടുത്ത് വെട്ടൂര്‍ സ്വദേശികളായ ശ്രീകുമാര്‍ (60), മിനി (55), അനന്തലക്ഷ്മി (26) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടുകൂടി അയല്‍പക്കത്തുള്ളവര്‍ വീടിന്റെ മുകളിലത്തെ നിലയില്‍ തീപടര്‍ന്നത് കണ്ട് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി വീട്ടിനുള്ളില്‍ കയറി തീയണക്കുകയും ചെയ്തു . ശ്രീകുമാറിന്റെ മൃതദേഹം കുളിമുറിയിലും അനന്തലക്ഷ്മിയുടെയും മിനിയുടെയും മൃതദേഹങ്ങള്‍ മുറിക്കുള്ളിലുമാണ് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്.

ഇവര്‍ക്ക് കടബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഭാര്യയേയും മകളേയും തീ കൊളുത്തിയ ഗൃഹനാഥൻ, പിന്നാലെ ബാത്ത്‌റൂമില്‍ കയറി ജീവനൊടുക്കിയതെന്നാണ് നിഗമനം. അതേസമയം, മരണത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു .

Related Topics

Share this story