Times Kerala

‘വി​ത്തി​ല്‍ നി​ന്ന്​ വൃ​ക്ഷ​ത്തി​ലേ​ക്ക് ‘ :ഹാ​ബി​റ്റാ​റ്റ് സ്കൂ​ളിന്റെ ‘6000 വൃ​ക്ഷ​ത്തൈ​ക​ള്‍​ അ​ജ്മാ​ന്‍ കൃ​ഷി വ​കു​പ്പ്​ പ​രി​പാ​ലി​ക്കും

 
‘വി​ത്തി​ല്‍ നി​ന്ന്​ വൃ​ക്ഷ​ത്തി​ലേ​ക്ക് ‘ :ഹാ​ബി​റ്റാ​റ്റ് സ്കൂ​ളിന്റെ ‘6000 വൃ​ക്ഷ​ത്തൈ​ക​ള്‍​ അ​ജ്മാ​ന്‍ കൃ​ഷി വ​കു​പ്പ്​ പ​രി​പാ​ലി​ക്കും

അ​ജ്മാ​ന്‍: ‘വി​ത്തി​ല്‍ നി​ന്ന്​ വൃ​ക്ഷ​ത്തി​ലേ​ക്ക്’ എ​ന്ന ക്യാ​മ്ബ​യി​​നീലൂ​ടെ ഹാ​ബി​റ്റാ​റ്റ് സ്‌​കൂ​ള്‍സ് യു.​എ.​ഇ ത​യ്യാ​റാ​ക്കി​യ 6000 വൃ​ക്ഷ​ത്തൈ​ക​ള്‍ അ​ജ്മാ​ന്‍ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ കൃ​ഷി​വ​കു​പ്പി​ന്​ കൈ​മാ​റി. മു​രി​ങ്ങ,അ​ഗ​ത്തി തുടങ്ങിയ ഇ​ന​ങ്ങ​ളി​ല്‍പെ​ട്ട തൈ​ക​ളാ​ണ് കൈ​മാ​റി​യ​ത്. ഹാ​ബി​റ്റാ​റ്റ് വി​ദ്യാ​ര്‍ത്ഥി​ക​ളും ജീ​വ​ന​ക്കാ​രും പാ​കി​യ വി​ത്തു​ക​ളി​ല്‍ നി​ന്ന്​ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​വ​യാ​ണ്​ തൈ​ക​ള്‍. ഇ​വ​യു​ടെ വി​ത​ര​ണം​ ഒ​രേ വേ​ദി​യി​ല്‍ ന​ട​ത്തി​യ ‘ഏ​റ്റ​വും ബൃ​ഹ​ത്താ​യ വൃ​ക്ഷ​ത്തൈ വി​ത​ര​ണം’ എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ ഹാ​ബി​റ്റാ​റ്റി​ന്​ ഗി​ന്ന​സ്​ ലോ​ക റെ​ക്കോ​ര്‍​ഡും നേടിയിരുന്നു .അ​ജ്‌​മാ​ന്‍ മു​നി​സി​പ്പാ​ലി​റ്റി അ​ഗ്രി​ക​ള്‍​ച്ച​ര്‍ ആ​ന്‍​ഡ് പ​ബ്ലി​ക് പാ​ര്‍​ക്ക്​ വി​ഭാ​ഗ​ത്തി​ലെ മ​റി​യം ഗാ​നിം, അ​ലി ഹ​മ​ദ് എ​ന്നി​വ​ര്‍ ഹാ​ബി​റ്റാ​റ്റ്​ സ്കൂ​ളി​ലെ​ത്തി തൈ​ക​ള്‍ ഏ​റ്റു വാ​ങ്ങി. കൂടാതെ 20000 ലേ​റെ തൈ​ക​ള്‍ സ്​​കൂ​ളി​െ​ന്‍​റ കൈ​വ​ശ​മു​ണ്ടെ​ന്നും പ​രി​പാ​ലി​ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​യ യു.​എ.​ഇ​യി​ലെ ഏ​തൊ​രു വ്യ​ക്​​തി​ക്കും സം​ഘ​ട​ന​ക​ള്‍​ക്കും സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്നും സ്​​കൂ​ള്‍ അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കി.

www.farmingathabitatschool.org വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യോ 0502102342 എ​ന്ന ഫോ​ണ്‍ ന​മ്ബ​റി​ലോ ബ​ന്ധ​പ്പെ​ട്ട് താ​ല്‍​പ​ര്യം അ​റി​യി​ക്കാ​നാ​വും. വൃ​ക്ഷ​ത്തൈ​ക​ള്‍ സം​ര​ക്ഷി​ക്കു​മെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന സാ​ക്ഷ്യ​പ​ത്രം പൂ​രി​പ്പി​ച്ച്‌ ന​ല്‍കു​ന്ന​വ​ര്‍​ക്ക്​ വൃ​ക്ഷ​ത്തൈ​ക​ള്‍ സ്വന്തമാക്കാം .​കൃ​തി സം​ര​ക്ഷ​ണ​ത്തി​ല്‍ യു.​എ.​ഇ രാ​ഷ്​​ട്ര​ശി​ല്‍പി​ക്കു​ള​ള അ​തു​ല്ല്യ​മാ​യ പ​ങ്കി​നെ ആ​ദ​രി​ച്ചു​കൊ​ണ്ട്, സാ​യി​ദ് വ​ര്‍ഷാ​ച​ര​ണ വേ​ള​യി​ലാ​ണ് ‘വി​ത്തി​ല്‍ നി​ന്ന്​ വൃ​ക്ഷ​ത്തി​ലേ​ക്ക് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​തെ​ന്ന് ഹാ​ബി​റ്റാ​റ്റ് സ്‌​കൂ​ള്‍സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ഷം​സു സ​മാ​ന്‍ കൂട്ടിച്ചേര്‍ത്തു .

Related Topics

Share this story