സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ്; 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ;2110 പേർക്ക് രോഗമുക്തി
Sep 14, 2020, 18:03 IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2540 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 2110 പേർ രോഗമുക്തി നേടി. 15 മരണങ്ങളും ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചു. 2346 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 212 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവർത്തകരും ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ പെടുന്നു.