Times Kerala

അർച്ചന ആത്മഹത്യ ചെയ്തത് കാമുകൻ വിവാഹത്തിൽ നിന്ന് പിന്മാറിയത് കൊണ്ട്?, പിന്മാറ്റം ആവശ്യപ്പെട്ട സ്ത്രീധനം കിട്ടാതെവന്നതോടെയെന്നും റിപ്പോർട്ട് ; അസ്വാഭാവിക മരണത്തിന് കേസ്

 
അർച്ചന ആത്മഹത്യ ചെയ്തത് കാമുകൻ വിവാഹത്തിൽ നിന്ന് പിന്മാറിയത് കൊണ്ട്?, പിന്മാറ്റം ആവശ്യപ്പെട്ട സ്ത്രീധനം കിട്ടാതെവന്നതോടെയെന്നും റിപ്പോർട്ട് ; അസ്വാഭാവിക മരണത്തിന് കേസ്

ആലപ്പുഴ: ആറാട്ടുപുഴയിൽ യുവതി ആത്മഹത്യ ചെയ്തത് വിവാഹ വാഗ്ദാനം നൽകിയ ശേഷം വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നെന്ന് റിപ്പോർട്ട്. ആറാട്ടുപുഴ സ്വദേശി അർച്ചനയാണ് കഴിഞ്ഞ ശനിയാഴ്ച ജീവനൊടുക്കിയത്. യുവതിയുടെ ആത്മഹത്യ കുറിപ്പ് വോയ്സ് മെസേജുകൾ എന്നിവ പൊലീസിന് ലഭിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു തൃക്കുന്നപ്പുഴ പൊലീസ് കേസ് എടുത്തു.കഴിഞ്ഞ ശനിയാഴ്ചയാണ് ആറാട്ടുപുഴ സ്വദേശിനിയായ നഴ്‌സിംഗ് വിദ്യാർത്ഥിനി അർച്ചന ഒതളങ്ങ കഴിച്ച് ആത്മഹത്യ ചെയ്തത്. കണ്ടല്ലൂർ സ്വദേശിയും മുൻ സഹപാഠിയുമായ യുവാവാണ് അർച്ചനയുടെ മരണത്തിന് ഉത്തരവാദിയെന്ന് കുടുംബം ആരോപിച്ചു. പഠനം പൂർത്തിയായ ശേഷം യുവാവുമായി വിവാഹം കഴിച്ചു നൽകാമെന്ന് അർച്ചനയുടെ വീട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ, കൂടുതൽ സ്ത്രീധനം അവശ്യപ്പെട്ടത് ലഭിക്കാതെ വന്നതോടെ യുവാവ് വിവാഹത്തിൽ നിന്നും പിന്മാറി. ഇതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തത്.

Related Topics

Share this story