Times Kerala

സൗദിയില്‍ മൂല്യവര്‍ധിത നികുതി ഉയര്‍ത്തണമെന്ന് നിര്‍ദേശം

 
സൗദിയില്‍ മൂല്യവര്‍ധിത നികുതി ഉയര്‍ത്തണമെന്ന് നിര്‍ദേശം

ജിദ്ദ: രാജ്യത്ത് പൊതുചെലവുകളുടെ വര്‍ധനവ് സൗദിയുടെ ബജറ്റ് കമ്മിയെ ഏഴ്​ ശതമാനമായി ഉയര്‍ത്തുമെന്ന് അന്താരാഷ്​ട്ര നാണയ നിധി അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ബജറ്റ് കമ്മിയോടടുക്കുമെന്നായിരുന്നു സൗദി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇത് ഫലം കാണണമെങ്കില്‍ മൂല്യ വര്‍ധിത നികുതി ഉയര്‍ത്തണമെന്നും, പൊതു ചെലവുകള്‍ കുറക്കണമെന്നും അന്താരാഷ്​ട്ര നാണയ നിധി നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം സൗദിയുടെ ധനക്കമ്മി 5.9 ശതമാനമായിരുന്നു.2019 ല്‍ ബജറ്റ്കമ്മി 4.2 ശതമാനമായി കുറയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.എന്നാല്‍ പൊതു ചെലവുകള്‍ വര്‍ധിക്കുന്നത് സൗദിയുടെ ബജറ്റ് കമ്മിയെ ഏഴ്​ ശതമാനമായി ഉയര്‍ത്തിയേക്കുമെന്ന് ഐ.എം.എഫ് നിരീക്ഷിക്കുന്നു. ഐ.എം.എഫ് ഉദ്യോഗസ്ഥന്‍ സൗദി സന്ദര്‍ശിച്ച ശേഷം നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. ഈ വര്‍ഷം സൗദിയുടെ എണ്ണ ഉല്‍പാദനം പ്രതിദിനം 10.2 മില്യണ്‍ ബാരല്‍ ആയിരിക്കും. എണ്ണ വില ബാരലിന് ശരാശരി 65.5 ഡോളറാകുമെന്നും ഐ.എം.എഫ് വ്യക്തമാക്കി .

Related Topics

Share this story