Times Kerala

സ്വപ്നക്ക് വീണ്ടും നെഞ്ചുവേദന, കെ ടി റമീസിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 
സ്വപ്നക്ക് വീണ്ടും നെഞ്ചുവേദന, കെ ടി റമീസിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശ്ശൂര്‍: സ്വര്‍ണ്ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനെ നെഞ്ചുവേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് സ്വപ്നയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം ഇന്നലെയാണ് അവരെ വിയ്യൂരിർ ജയിലിലേക്ക് മാറ്റിയത്.ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് സ്വപ്‌ന സുരേഷ് ഇന്നലെ ജയിലില്‍ മടങ്ങി എത്തിയത്. ആശുപത്രിയില്‍ നിന്നും മടങ്ങിയെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്വപ്നയ്ക്ക് വീണ്ടും നെഞ്ചു വേദനയുണ്ടായത്. മാനസികസമ്മര്‍ദ്ദത്തെ തുടര്‍ന്നുള്ള അസ്വസ്ഥതകളാണ് സ്വപ്നയ്ക്ക് ഉണ്ടായിരുന്നതെന്ന് നേരത്തെ ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ കെ ടി റമീസിനെയും ദേഹാസ്വസ്ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. റമീസിന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇതിനിടെ, കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് ആശുപത്രിയില്‍ വെച്ച് ഒരു നഴ്‌സിന്റെ ഫോണില്‍ നിന്ന് ചിലരെ ബന്ധപ്പെട്ടതായി ആരോപണമുയർന്നിട്ടുണ്ട്. ഇതിനെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Related Topics

Share this story