Times Kerala

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി തായ്​വാന്‍ പാര്‍ലമെന്റ്

 
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി തായ്​വാന്‍ പാര്‍ലമെന്റ്

തായ്​പേയ്​: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി തായ്​വാന്‍ പാര്‍ലമ​െന്‍റ്​ . ഈ നിയമം പാസാക്കുന്ന ഏഷ്യയിലെ ആദ്യത്തെ രാജ്യമാണ്​ തായ്​വാന്‍. ഇതോടെ വിവാഹം കഴിക്കുന്ന ഒരേ ലിംഗത്തിലുള്ളവര്‍ക്ക് ടാക്​സ്​, ഇന്‍ഷുറന്‍സ്​, കുട്ടികളുടെ ​കസ്റ്റഡി അടക്കമുള്ള പൂര്‍ണ്ണ വൈവാഹിക അവകാശങ്ങളിലുള്ള നിയമപരിരക്ഷ ലഭ്യമാകും .2017ല്‍ തന്നെ തായ്​വാനിലെ ഭരണഘടനാ കോടതി സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി ഉത്തരവിട്ടിരുന്നു. ശേഷം പാര്‍ലമ​െന്‍റ്​ നിയമം അംഗീകരിക്കാന്‍ രണ്ട്​ വര്‍ഷത്തെ സമയമെടുത്തു. തായ്​വാന്‍ ദ്വീപിലെ എല്‍.ജി.ബി.ടി വിഭാഗത്തി​​െന്‍റ ദീര്‍ഘനാളായുള്ള പരിശ്രമങ്ങളുടെ വിജയമാണ്​ പുതിയ നിയമം.രാജ്യത്ത് എതിര്‍ലിംഗത്തിലുള്ളവര്‍ വിവാഹം കഴിച്ചാല്‍ ലഭിക്കുന്ന എല്ലാ വൈവാഹിക അവകാശങ്ങളും ലഭിക്കണമെന്നായിരുന്നു തായ്​വാനിലെ എല്‍.ജി.ബി.ടി വിഭാഗത്തി​​െന്‍റ ആവശ്യം. നിയമത്തിനെതിരെ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ്​ ഗ്രൂപ്പ്​ രംഗത്തെത്തിയിരുന്നു. നിയമം പരിഗണിക്കവേ പാര്‍ലമ​െന്‍റിന്​ പുറത്ത്​ നിരവധി സ്വവര്‍ഗാനുരാഗികള്‍ തടിച്ചുകൂടിയിരുന്നു.

Related Topics

Share this story