Times Kerala

ഫാന്‍സി ഡ്രസ്സിന്റെ പുതിയ പോസ്റ്റര്‍ നാളെ വൈകുന്നേരം 6 മണിക്ക് സണ്ണി വെയ്ന്‍ റിലീസ് ചെയ്യും

 
ഫാന്‍സി ഡ്രസ്സിന്റെ പുതിയ പോസ്റ്റര്‍ നാളെ വൈകുന്നേരം 6 മണിക്ക് സണ്ണി വെയ്ന്‍ റിലീസ് ചെയ്യും

നടനും സംവിധായകനുമായ ഗിന്നസ് പക്രു ആദ്യമായി നിര്‍മിക്കുന്ന ഫാന്‍സി ഡ്രസ്സിന്റെ പുതിയ പോസ്റ്റര്‍ നാളെ വൈകുന്നേരം 6 മണിക്ക് പ്രിയ താരം സണ്ണി വെയ്ന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും. രഞ്ജിത്ത് സക്കറിയ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഗിന്നസ് പക്രുവിനോടൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.കോമഡിക്ക് പ്രാധാന്യമുള്ള ഒരു ഹ്യൂമര്‍ ത്രില്ലറാണ് ‘ഫാന്‍സി ഡ്രസ്സ്’. ‘ഫാന്‍സി സ്റ്റോറി ഓഫ് മാം ആന്‍ഡ് സണ്‍’ എന്നാണ് സിനിമയ്ക്ക് നല്‍കുന്ന ടാഗ് ലൈന്‍. നാലു പേര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ഒട്ടേറെ കോമഡി താരങ്ങളും എത്തുന്നുണ്ട്.

Related Topics

Share this story