Times Kerala

നീറ്റ് പരീക്ഷ പേടി; തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ ആത്മഹത്യ ചെയ്‌തത് മൂന്ന് വിദ്യാർഥികൾ

 
നീറ്റ് പരീക്ഷ പേടി; തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ ആത്മഹത്യ ചെയ്‌തത് മൂന്ന് വിദ്യാർഥികൾ

ചെന്നൈ: നീറ്റ് പരീക്ഷ പേടിയില്‍ തമിഴ്‌നാട്ടില്‍ ഒരു ദിവസത്തിനിടെ ആത്മഹത്യ ചെയ്‌തത് മൂന്ന് വിദ്യാർഥികൾ. നാമക്കല്‍ സ്വദേശി മോതിലാല്‍, തല്ലകുളം സ്വദേശി ജ്യോതി ശ്രീ ദുർഗ(19), ധർമപുരി സ്വദേശി ആദിത്യ(20) എന്നിവരാണ് ജീവനൊടുക്കിയത്. പരീക്ഷയെ പേടിച്ചാണ് ആത്മഹത്യ ചെയ്‌തതെന്നാണ് ജ്യോതി ശ്രീയുടെ ആത്മഹത്യ കുറിപ്പ്. പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദവും പരീക്ഷയ്‌ക്ക് തോല്‍ക്കുമോ എന്ന പേടിയുമാണ് ആദിത്യ ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് നിഗമനം. ഞായറാഴ്‌ചയാണ് നീറ്റ് പരീക്ഷ നടക്കുന്നത്. രാജ്യത്താകമാനം പതിനഞ്ചു ലക്ഷത്തിൽ അധികം വിദ്യാർത്ഥികളാണ് പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Related Topics

Share this story