Times Kerala

ലോകകപ്പ് ടീമില്‍ നാലാം നമ്പറില്‍ ‘അവന്റെ’ കളിക്കണം; യുവതാരത്തെ കുറിച്ച് വെങ്‌സര്‍ക്കാര്‍

 
ലോകകപ്പ് ടീമില്‍ നാലാം നമ്പറില്‍ ‘അവന്റെ’ കളിക്കണം; യുവതാരത്തെ കുറിച്ച് വെങ്‌സര്‍ക്കാര്‍

മുംബൈ: ക്രിക്കറ്റ് ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പര്‍ സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്‌സര്‍ക്കാറാണ് ഇപ്പോള്‍ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. നാലാമനായി കെ.എല്‍ രാഹുലിനെ കളിപ്പിക്കണമെന്നാണ് വെങ്‌സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നത്.

നമുക്ക് വിശ്വസിക്കാവുന്ന രണ്ട് ഓപ്പണമാരുണ്ട്. ശിഖര്‍ ധവാനും രോഹിത് ശര്‍മയും. മൂന്നാമനായി ക്യാപ്റ്റന്‍ വിരാട് കോലിയും. രാഹുല്‍ സാങ്കേതിക തികവുള്ള ബാറ്റ്‌സ്മാനാണ്. ആദ്യ മൂന്ന് പേരുടെയും തുടര്‍ച്ചയാവാന്‍ അവന് കഴിയും. നാലാം നമ്പറില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ കളിക്കണം. അത് രാഹുലാണ് വെങ്‌സര്‍ക്കാർ പറഞ്ഞു.

Related Topics

Share this story