Times Kerala

യോഗയും മെഡിറ്റേഷനും, കോവിഡ് ഭേദമായവർക്ക് പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

 
യോഗയും മെഡിറ്റേഷനും, കോവിഡ് ഭേദമായവർക്ക് പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡൽഹി: കോവിഡ് 19 രോഗം ഭേദമായവർക്ക് ആരോഗ്യ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗമുക്തരായവർ യോഗയും മെഡിറ്റേഷനും ശീലമാക്കാനാണ് പുതിയ ആരോഗ്യ മാർഗ നിർദ്ദേശത്തിൽ പറയുന്നത്. ആയുഷ് വകുപ്പ് നിർദേശിക്കുന്ന മരുന്നുകൾ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിക്കാമെന്നും മാർഗനിർദേശത്തിൽ പറയുന്നു. കൂടാതെ പ്രഭാത സവാരിയും സായാഹ്ന സാവരിയും ശീലമാക്കണമെന്നും നിർദ്ദേശമുണ്ട്. രാജ്യത്ത് കോവിഡ് കേസുകൾ വാൻ തോതിൽ വർധിക്കുന്ന സന്ദർഭത്തിലാണ് രോഗം ഭേദമായവർക്കുള്ള മാർഗനിർദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയത്.

അതേസമയം, രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 94, 372 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 47, 54, 356 ആയി.24 മണിക്കൂറിനിടെ 1114 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ, രാജ്യത്തെ കോവിഡ് മരണസംഖ്യ 78586 ആയി ഉയര്‍ന്നു. നിലവില്‍ 973175 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതുവരെ 37, 02, 595 പേർ രോഗമുക്തി നേടി. ഇന്നലെ 10,71,702 സാമ്പിൾ പരിശോധന നടത്തിയതായി ഐ സി എം ആർ അറിയിച്ചു.

Related Topics

Share this story