Times Kerala

പരിശോധനക്ക് കൊടുത്ത മൂത്രത്തിൽ വെള്ളം കലർത്തി, കയ്യോടെ പൊക്കി ഡോക്ടർമാർ; മലഹരിമരുന്ന് കേസിൽ നിന്നും രക്ഷപ്പെടാൻ പതിനെട്ടടവും പയറ്റി നടി രാഗിണി ദ്വിവേദി

 
പരിശോധനക്ക് കൊടുത്ത മൂത്രത്തിൽ വെള്ളം കലർത്തി, കയ്യോടെ പൊക്കി ഡോക്ടർമാർ; മലഹരിമരുന്ന് കേസിൽ നിന്നും രക്ഷപ്പെടാൻ പതിനെട്ടടവും പയറ്റി നടി രാഗിണി ദ്വിവേദി

ബെംഗളൂരു: കേസിൽ നിന്നും രക്ഷപ്പെടാൻ പതിനെട്ട് അടവും പയറ്റി മയക്കുമരുന്ന് കേസിൽ പിടിയിലായ കന്നഡ നടി രാഗിണി ദ്വിവേദി. ലഹരി മരുന്നിന്റെ സാന്നിധ്യം പരിശോധിക്കാന് മൂത്രസാമ്പിളിൽ ആവശ്യപ്പെട്ടപ്പോൾ മൂത്രത്തിൽ വെള്ളം കലർത്തി നടി ഡോക്ടർമാരെ കബളിപ്പിക്കാൻ ശ്രമിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മല്ലേശ്വരത്തെ കെസി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രാഗിണി ഡോക്ടർമാർക്ക് വെള്ളം കലർത്തിയ മൂത്രസാമ്പിൾ കൈമാറിയത്. എന്നാൽ, രാഗിണിയുടെ കള്ളി ഡോക്ടർമാർ പോളിക്കുകയായിരുന്നു. ഡെക്കാൻ ഹെറാൾഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.മുൻ ദിവസങ്ങളിൽ ഒരാൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് മൂത്രപരിശോധനയിലൂടെ അറിയാൻ കഴിയും. മൂത്രത്തിൽ വെള്ളം ചേർക്കുന്നതോടെ അതിന്റെ താപനില കുറയുകയും ശരീരോഷ്മാവിന് തുല്യമാവുകയും ചെയ്യും. ഇതോടെ, മയക്കുമരുന്ന് പരിശോധനയിൽ കബളിപ്പിക്കാൻ കഴിയും. എന്നാൽ, കള്ളി വെളിച്ചതായതോടെ രാഗിണിയെ കൂടുതൽ വെള്ളം കുടിപ്പിച്ച് വെള്ളം ചേർക്കാത്ത സാമ്പിൾ എടുപ്പിച്ചാണ് സിസിബി വിട്ടതെന്നാണ് റിപ്പോർട്ട്.

Related Topics

Share this story