Times Kerala

വയോധികയുടെ മാല പൊട്ടിച്ച് കടന്ന യുവാവ് പിടിയിൽ; അറസ്റ്റിലായത് കയര്‍ഫെഡിലെ താല്‍കാലിക ജീവനക്കാരൻ

 
വയോധികയുടെ മാല പൊട്ടിച്ച് കടന്ന യുവാവ് പിടിയിൽ; അറസ്റ്റിലായത് കയര്‍ഫെഡിലെ താല്‍കാലിക ജീവനക്കാരൻ

കൊല്ലം: കണ്ണനല്ലൂരില്‍ വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ പ്രതി അറസ്റ്റിൽ. കയര്‍ഫെഡിലെ താല്‍കാലിക ജീവനക്കാരനും നാന്തിരിക്കൽ സ്വദേശിയുമായ വിപിൻ വിൽസനാണ് പോലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ ടവറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നാലാംമൈലില്‍ വയോധിക നടത്തുന്ന കടയില്‍ എത്തിയ വിപിന്‍ സാധനങ്ങള്‍ മാലയും പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. തൊണ്ടിമുതല്‍ പരാതിയിൽ നിന്നും കണ്ടെടുത്തു. ഇയാളുടെ ബൈക്കും
പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Topics

Share this story