Times Kerala

നടിമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്തു, അശ്ലീല സംഭാഷണങ്ങള്‍ കലര്‍ത്തി പോൺ സൈറ്റുകൾ വഴി പ്രചരിപ്പിച്ചു; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ

 
നടിമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്തു, അശ്ലീല സംഭാഷണങ്ങള്‍ കലര്‍ത്തി പോൺ സൈറ്റുകൾ വഴി പ്രചരിപ്പിച്ചു; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: സിനിമാ- സീരിയൽ നടിമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്യുകയും, ചിത്രങ്ങളും ദൃശ്യങ്ങളും അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സൂരജിനെയാണ് ഹൈടെക് സെല്ലിൻറെ സഹായത്തോടെ വട്ടിയൂർക്കാവ് അറസ്റ്റ് ചെയ്തത്.നടിമാരുടെ ചിത്രങ്ങളും വീഡിയോയും മോര്‍ഫ് ചെയ്ത് അശ്ലീല സംഭാഷണങ്ങള്‍ കലര്‍ത്തി അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിക്കുകയായിരുന്നു. നിരോധിച്ചവായടക്കം നിരവധി പോൺ വെബ്‌സൈറ്റുകളില്‍ അടക്കം സൂരജിന് അക്കൗണ്ട് ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള സൂരജിന് ഐടി രംഗത്ത് നല്ല അറിവുണ്ടായിരുന്നതായും പൊലീസ് പറയുന്നു.ഈ സൈറ്റുകളിലൂടെ സൂരജിന് പണം കിട്ടിയിരുന്നതായും വ്യക്തമായിട്ടുണ്ട്. മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരു നടി ഹൈടെക് സെല്ലിന് നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.

Related Topics

Share this story