Times Kerala

ജീവനക്കാരന് കോവിഡ്; വെഡ്‌ലാൻഡ് വസ്ത്രാലയം നഗരസഭ അടപ്പിച്ചു

 
ജീവനക്കാരന് കോവിഡ്; വെഡ്‌ലാൻഡ് വസ്ത്രാലയം നഗരസഭ അടപ്പിച്ചു

തിരുവനന്തപുരം: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മൂന്നു മുക്കിൽ പ്രവർത്തിക്കുന്ന വെഡ്‌ലാൻഡ് സ്ഥാപനം നഗരസഭ ആരോഗ്യവിഭാഗം അടച്ചിടാൻ നിർദ്ദേശിച്ചതെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു. പതിനെട്ടാം മൈൽ സ്വദേശിയായ 24 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് വലിയകുന്ന് ആശുപത്രിയിൽ ആന്റിജൻ ടെസ്റ്റിന് വിധേയനാക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വസ്ത്രാലയത്തിലെ ഗോഡൗൺ സ്റ്റാഫ് ആണ് ഇയാൾ.ഈ മാസം 10 നാണ് ഇയാൾ അവസാനമായി ജോലി ചെയ്തത്. ഇയാളുമായി പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പടെയുള്ളവരെ നിരീക്ഷണത്തിൽ പ്രവേശിക്കാൻ ആരോഗ്യ വിഭാഗം അറിയിച്ചു.കൂടാതെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടാൻ സാധ്യത ഉള്ള 10 പേരെ നാളെ വലിയകുന്ന് ആശുപത്രിയിൽ സ്രവ പരിശോധനക്ക് വിധേയരാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Related Topics

Share this story