Times Kerala

പട്ടികജാതി/ പട്ടിക വര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്റ്റെനോഗ്രഫി കോച്ചിങ് ക്ലാസ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

 
പട്ടികജാതി/ പട്ടിക വര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്റ്റെനോഗ്രഫി കോച്ചിങ് ക്ലാസ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴിലുള്ള കോച്ചിങ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.ടി നടത്തുന്ന സ്റ്റെനോഗ്രഫി കോച്ചിങ് ക്ലാസ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളതും, പ്ലസ്ടു യോഗ്യതയുമുളള 18നും 30നും മദ്ധ്യേ പ്രായമുളള പട്ടികജാതി/ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളായിരിക്കണം.

കമ്ബ്യൂട്ടര്‍ വേര്‍ഡ്‌പ്രോസസ്സിംഗ്/ ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് ലോവര്‍/ ഷോര്‍ട്ട്ഹാന്‍ഡ് ഇംഗ്ലീഷ് ലോവര്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കി കെ.ജി.ടി.ഇ പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്നതോടൊപ്പം, ഡാറ്റാ എന്‍ട്രി ടെസ്റ്റിലും പ്രത്യേക പരിശീലനം നല്‍കും. പരിശീലന കാലയളവില്‍ നിയമാനുസൃത സ്റ്റൈപ്പന്റും, പഠനോപകരണങ്ങളും, യാത്രാ ഇളവും നല്‍കും. താല്പര്യമുളളവര്‍ മെയ് 20 നകം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, കോച്ചിങ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.ടി, എറണാകുളം, കണ്ടത്തില്‍ ബില്‍ഡിങ്‌സ്, കര്‍ഷക റോഡ്, സൗത്ത് ഓവര്‍ ബ്രിഡ്ജിനു സമീപം, കൊച്ചി 682016 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0484 – 2312944, ഇമെയില്‍: cgc.ekp.lbr@kerala.gov.in.

Related Topics

Share this story