Times Kerala

അജു വർഗീസ് ചിത്രം ‘സാജൻ ബേക്കറി സിൻസ് 1962’..;’തോരാമഴയിലും’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു..!

 
അജു വർഗീസ് ചിത്രം ‘സാജൻ ബേക്കറി സിൻസ് 1962’..;’തോരാമഴയിലും’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു..!

അജു വർഗീസ് വീണ്ടും നായകനായി എത്തുന്ന ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1962. ചിത്രത്തിലെ ‘തോരാമഴയിലും’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ.

വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് അനു എലിസബത്ത് ആണ് .പ്രശാന്ത് പിള്ളയാണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയത് . ഗാനം റിലീസ് ചെയ്തത് ലാലേട്ടനും രാജുവേട്ടനും പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ചേർന്ന് ആണ്

അരുൺ ചന്തു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫൺന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേർന്നാണ്. എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിന്‍റെ ബാനറിൽ അനീഷ്‌ മോഹൻ സഹനിർമാണം ചെയുന്ന ചിത്രത്തിൽ അജു വർഗീസിന് പുറമെ ലെന, ഗ്രേസ് ആന്‍റണി, രഞ്ജിത മേനോൻ, ഗണേഷ് കുമാർ, ജാഫർ ഇടുക്കി തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.

Related Topics

Share this story