Times Kerala

ടോയ്‌ലറ്റില്‍ കയറിയ പതിനെട്ടുകാരന്റെ ജനനേന്ദ്രിയത്തിൽ കടിച്ചു തൂങ്ങി പെരുമ്പാമ്പ്.!!

 
ടോയ്‌ലറ്റില്‍ കയറിയ പതിനെട്ടുകാരന്റെ ജനനേന്ദ്രിയത്തിൽ കടിച്ചു തൂങ്ങി പെരുമ്പാമ്പ്.!!

ബാങ്കോക്ക്: രാവിലെ ടോയ്‌ലറ്റില്‍ കയറിയ പതിനെട്ടുകാരന് പാമ്പ് കടിയേറ്റു,അതും ജനനേന്ദ്രിയത്തില്‍. തായ്‌ലന്‍ഡിലെ നോന്ദബുരിയിലാണ് സംഭവം . ടോയ്‌ലറ്റ് സീറ്റിനിടെ നാലടി നീളമുള്ള പെരുമ്പാമ്പ് ഉള്ളത് അറിയാതെ ഇരുന്ന യുവാവിന്റെ ജനനേന്ദ്രിയത്തില്‍ പാമ്പ് കടിച്ചു തൂങ്ങുകയായിരുന്നു. വിഷമില്ലാത്ത പാമ്പായിരുന്നു കടിച്ചത്, അതിനാൽ യുവാവിന് ജീവൻ തിരിച്ചു കിട്ടി.പാമ്പ് കടിയേറ്റു വേദനകൊണ്ട് പുളഞ്ഞ യുവാവ് എഴുന്നേറ്റ് നിന്ന് വട്ടം കറങ്ങിയപ്പോഴേക്കും പാമ്പ് കടി വിട്ടു ദൂരേക്ക് തെറിച്ച് വീണു. ചോരയൊലിപ്പിച്ച് നിന്ന യുവാവിനെ അടുത്തുളള ബാംഗ്‌യായി ആശുപത്രിയിലെത്തിച്ചു ഉടന്‍ ചികിത്സ നല്‍കി. തിരികെ വീട്ടിലെത്തിയ ശേഷം പരിശോധിച്ചപ്പോഴാണ് ടോയ്‌ലറ്റ് സീറ്റിനടിയില്‍ പതുങ്ങിയിരിക്കുന്ന പാമ്പിനെ കണ്ടെത്തിയത്. മൃഗ സംരക്ഷകരെത്തി പാമ്പിനെ പിടികൂടി.ടോയ്‌ലറ്റിനോട് ചേര്‍ന്നുളള ഡ്രെയിനേജ് കുഴലിലൂടെയാകാം പാമ്പ് അകത്ത് കടന്നതെന്ന് കരുതുന്നതായി മൃഗസംരക്ഷകര്‍ അറിയിച്ചു. പാമ്പിന്റെ ആക്രമണത്തിനിരയായ പതിനെട്ടുകാരന്‍ സുഖംപ്രാപിച്ച് വരികയാണ്.

Related Topics

Share this story