Times Kerala

”ഈ കളി അപകടകരം” കൗ കിസ് ചലഞ്ചിനെതിരെ മുന്നറിയിപ്പുമായി ഓസ്ട്രിയന്‍ സര്‍ക്കാര്‍

 
”ഈ കളി അപകടകരം” കൗ കിസ് ചലഞ്ചിനെതിരെ മുന്നറിയിപ്പുമായി ഓസ്ട്രിയന്‍ സര്‍ക്കാര്‍

വിയന്ന: ഇന്റര്‍നെറ്റ് ട്രന്‍ഡിങ് ചലഞ്ചായ ‘കൗ കിസ്സിങ് ചലഞ്ചി ‘ല്‍ (Cow Kiss Challenge) നിന്ന് സുരക്ഷിതരാകാന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളോട് ഓസ്‌ട്രിയന്‍ അധികൃതര്‍ നിര്‍ദേശിച്ചു. തികച്ചും ‘അപകടകരമായ ശല്യം’ എന്നാണ് കൗ കിസ്സിങ് ചലഞ്ചിനെ ഓസ്‌ട്രിയന്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സ്വിസ് ആപ്പായ കാസില്‍(Castl) ആണ് ബുധനാഴ്ച ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കായി ചലഞ്ച് പരിചയപ്പെടുത്തിയത്.

ജര്‍മന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കും സ്വിസ് പൗരന്മാര്‍ക്കും ആണ് പശുവിനെ ചുംബിക്കാനുള്ള ചലഞ്ച്. നാവ് കൊണ്ടോ അല്ലാതെയോ പശുവിന്റെ ചുണ്ടില്‍ ചുംബിക്കുകയാണ് ചലഞ്ച് .കാരുണ്യപ്രവൃത്തിക്കായുള്ള ധനസമാഹരണത്തിനാണ് വേണ്ടിയാണ് ഈ ഓണ്‍ലൈന്‍ ചലഞ്ചെന്നാണ് സംഘാടകര്‍ പറയുന്നത്. അതെ സമയം പുല്‍മേടുകളും പശുപരിപാലന കേന്ദ്രങ്ങളല്ലെന്നും വെറുതെ മേഞ്ഞുനടക്കുന്ന പശുക്കളേ ചുംബിക്കാന്‍ ശ്രമിക്കുന്നത് അപകടകരമായ കാര്യമാണെന്ന് ഓസ്ട്രിയന്‍ കൃഷിമന്ത്രി എലിസബത്ത് കോസ്റ്റിങ്കര്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി .രാജ്യത്തിന്റെ പ്രധാനവരുമാന മാര്‍ഗങ്ങളായ ടൂറിസവും കന്നുകാലിവളര്‍ത്തലും സന്തുലിതമായി കൊണ്ടുപോകുക എന്നത് സര്‍ക്കാരിന്റെ മുന്നിലെ കടുത്ത വെല്ലുവിളിയാണ് .ഇതിന്റെ ഭാഗമായാണ് ഈ പുതിയ ചലഞ്ചിനെതിരെയുള്ള സര്‍ക്കാരിന്റെ നിര്‍ദേശമെന്നാണ് നിഗമനം .

Related Topics

Share this story