Times Kerala

വിവാഹ വസ്ത്രം അണിഞ്ഞ് പൊരിഞ്ഞ അടി; നവ വധുവിൻറെ വീഡിയോ വൈറൽ

 
വിവാഹ വസ്ത്രം അണിഞ്ഞ് പൊരിഞ്ഞ അടി; നവ വധുവിൻറെ വീഡിയോ വൈറൽ

വിവാഹ വേഷത്തിൽ വഴക്കിടുന്ന വധുവിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കോണ്ടിരിക്കുകയാണ് .സൗത്ത് വെയിൽസിലെ റഗ്ബിക്ലബ്ബിലാണ് സംഭവം നടന്നത് .സോ ഡാലിമോർ എന്ന യുവതി വിവാഹ വസ്ത്രം അണിഞ്ഞു കൊണ്ട് കുറച്ച് ആൾക്കാരുമായി അടിപിടി കൂടുന്ന ദൃശ്യമാണ് നെറ്റിൽ വൈറലായി കൊണ്ടിരിക്കുന്നത്. പ്രതിശ്രുതവരൻ ഡേവിഡുമായുളള വിവാഹത്തിനു തൊട്ടു മുൻപാണ് സംഭവം. അതേസമയം, 31 വയസുകാരിയായ സോ ഡാലിമോർ സംഭവത്തെ കുറിച്ച് ഒരു ഇൻറർവ്യൂ പറഞ്ഞത് ഇങ്ങനെയാണ്.

Nothing like a good old punch up to end your wedding day. from r/trashy

കുറച്ച് അപരിചിതരുടെ വഴക്ക് താൻ ഇടപെട്ട് ഒഴിവാക്കുകയായിരുന്നു , അല്ലാതെ അവിടെ അടിപിടി ഒന്നും നടന്നിട്ടില്ല എന്നും തൻറെ വിവാഹ റിസപ്ഷൻ നടക്കുന്ന റഗ്ബി ക്ലബിനു മുന്നിൽ കുറച്ച് ആളുകൾ വഴക്ക് കൂടുകയായിരുന്നു, വിവാഹം ആയതിനാൽ പുറത്ത് ഇങ്ങനെ ബഹളം വെക്കരുതെന്ന് അവരോട് അഭ്യർത്ഥിക്കുക ആയിരുന്നു, അല്ലാതെ യാതൊരു അടിപിടിയും നടന്നിട്ടില്ല- യുവതി പറഞ്ഞു. ഇതിനിടയിൽ താഴെവീണ് സ്ത്രീ തൻറെ സുഹൃത്തായിരുന്നു എന്നും പാർട്ടിക്കിടയിൽ അല്പം മദ്യപിച്ച് അതിനാലാണ് അവർ വീണത് എന്നും സോ ഡാലിമോർ വ്യക്തമാക്കി . പരിപാടിക്ക് ആതിഥേയത്വം വഹിച്ച റഗ്ബി ക്ലബ്ബും സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തു വിട്ടു .തുടർന്നു പോലീസിനെയും അറിയിച്ചു.

Related Topics

Share this story