Times Kerala

ശക്തമായ തിരിച്ചുവരവിനൊരുങ്ങി വോഡാഫോണ്‍ ഐഡിയ; ഇനി അറിയപ്പെടുക പുതിയ പേരിൽ

 
ശക്തമായ തിരിച്ചുവരവിനൊരുങ്ങി വോഡാഫോണ്‍ ഐഡിയ; ഇനി അറിയപ്പെടുക പുതിയ പേരിൽ

ഡൽഹി:രാജ്യത്തെ ടെലികോം ദാതാക്കളായ വോഡാഫോണും ഐഡിയയും കൈകോർത്തിട്ട് കുറച്ചു നാളുകളായി. ഇപ്പോളിതാ ശക്തമായ തിരിച്ചുവരവിനൊരുങ്ങിയിരിക്കുകയാണ് വോഡാഫോണ്‍ ഐഡിയ. അതിനായി പുതിയ ബ്രാന്‍ഡ് നാമത്തിലാകും കമ്പനി ഇനി അറിയപ്പെടുക. വോഡാഫോണിന്റെ ആദ്യ അക്ഷരമായ ‘വി’യും ഐഡിയയുടെ ആദ്യ അക്ഷരമായ ‘ഐ’യും ചേര്‍ന്ന് ‘വിഐ’ എന്ന പേരിലാകും ഇരുകമ്പനികളുംചേര്‍ന്ന ബ്രാന്‍ഡ് ഇനി അറിയപ്പെടുക. പുതിയ പേരില്‍ നഗരഗ്രാമ പ്രദേശങ്ങളില്‍ ശക്തമായി സാന്നിധ്യമുറപ്പിക്കുകയാണ് ലക്ഷ്യം.ഉപഭോക്താക്കളുടെ ഡിജിറ്റല്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പുതിയ ബ്രാന്‍ഡിന് മികച്ച ശൃംഖലയുണ്ടെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് രവീന്ദര്‍ ടാക്കാര്‍ പറഞ്ഞു. പുതിയ ബ്രാന്‍ഡുമായി വന്നതിനുപിന്നില്‍ പണസമാഹരണംകൂടി കമ്പനി ലക്ഷ്യമിടുന്നുണ്ട്. 25,000 കോടി രൂപ വിപണിയില്‍നിന്ന് സമാഹരിക്കുമെന്ന് കഴിഞ്ഞദിവസം കമ്പനി വെളിപ്പെടുത്തിയിരുന്നു.സര്‍ക്കാരിന് നല്‍കാനുള്ള എജിആര്‍ കുടിശ്ശിക തീര്‍ക്കാന്‍ വിപണിയില്‍നിന്ന് കടമെടുക്കാന്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.

Related Topics

Share this story