പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മോഹന്‍ ഭാഗവതിന്റെ അകമ്ബടി വാഹനം തലകീഴായ് മറിഞ്ഞു
May 17, 2019, 09:19 IST
ചന്ദ്രാപുര്‍: റോഡിനു നടുവില്‍ നില്‍ക്കുകയായിരുന്ന പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ അകമ്ബടി വാഹനം തലകീഴായ് മറിഞ്ഞു. പെട്ടെന്ന് ബ്രേക്ക് ചവുട്ടിയതാണ് അപകടത്തിനു കാരണമായത്. ടയര്‍പൊട്ടി കാര്‍ തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ സിഐഎസ്എഫ് ജവാന് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ചന്ദ്രാപുര്‍ ജില്ലയിലെ വറോറയിലായിരുന്നു അപകടം. കാറില്‍ ആറ് സിഐഎസ്എഫ് ജവാന്മാരാണ് ഉണ്ടായത്. ഇവരില്‍ ഒരാള്‍ക്കുമാത്രമാണ് പരിക്കേറ്റത്.