Times Kerala

ഗുരുകുല വിദ്യാഭ്യാസവും പഠന രീതികളും

 
ഗുരുകുല വിദ്യാഭ്യാസവും പഠന രീതികളും

ഗുരുവിന്റെ  ഗൃഹത്തിൽ താമസിച്ച്, ഗുരുമുഖത്തു നിന്ന് നേരിട്ട് കേട്ട് പഠിക്കുന്ന സമ്പ്രദായത്തെയാണ് ‘ഗുരുകുല വിദ്യാഭ്യാസം’ എന്ന് പറയുന്നത്. ഉയർന്ന ജാതിയിൽ പെട്ടവർക്ക് മാത്രമേ ഗുരുകുല വിദ്യാഭ്യാസം ലഭിച്ചിരുന്നുളളൂ. മതപരമല്ലാത്ത വിദ്യാഭ്യാസ രീതികളും ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉണ്ടായിരുന്നു. സംഗീതം, ആയുധമുറകളുടെ അഭ്യാസം, ശാസ്ത്ര വിഷയങ്ങളുടെ അഭ്യാസം, കളരിപ്പയറ്റ്, പരിചമുട്ട്, അമ്പും വില്ലും തുടങ്ങിയവയും അഭ്യസിപ്പിച്ചിരുന്നു.

ഗുരുകുല വിദ്യാഭ്യാസത്തിന്റെ ശിക്ഷാരീതികൾ കർശനമായാണ് നടപ്പാക്കിയിരുന്നത്.  തുടക്കത്തിൽ വിദ്യാർത്ഥികളെ തറയിൽ തരിമണൽ വിരിച്ച് നിലത്തെഴുതിയാണ് പഠിപ്പിച്ചിരുന്നത്. ‍മുതിർന്ന കുട്ടികളെ എഴുത്താണി ഉപയോഗിച്ച് കരിമ്പന ഓലകളാലുള്ള താളിയോലകളിലാണ് എഴുതിച്ചിരുന്നത്. പേപ്പർ മരങ്ങളും  ഉപയോഗിച്ചു വന്നു. പിന്നീട് കടലാസിൽ‍ എഴുത്താണി കൊണ്ടെഴുതാൻ തുടങ്ങി ഇതിനുവേണ്ടി കടലാസിൽ പച്ചില പുരട്ടുമായിരുന്നു. വലിയ ഗ്രന്ഥങ്ങളും മറ്റും എഴുതിയിരുന്നത്  ചെമ്പു കൊണ്ട് നിർമ്മിച്ച ഓല രൂപത്തിലുള്ള തകിടിലായിരുന്നു. ഇത് ഒരുപാടു കാലം നിലനിൽക്കുകയും ചെയ്യുമായിരുന്നു.

Related Topics

Share this story