Times Kerala

റിയല്‍മി എക്‌സ് ചൈനയില്‍ പുറത്തിറക്കി

 
റിയല്‍മി എക്‌സ് ചൈനയില്‍ പുറത്തിറക്കി

റിയല്‍മി എക്‌സ് ചൈനയില്‍ പുറത്തിറക്കി. റിയല്‍മി എക്‌സ്, റിയല്‍മി എക്‌സ് ലൈറ്റ് ഫോണുകളാണ് അവതരിപ്പിച്ചത്. 6.5 ഇഞ്ച് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ ആണിതിന്.

പോപ്പ് അപ്പ് ഫ്രണ്ട് ക്യാമറയാണ് റിയല്‍മി എക്‌സ് സ്മാര്‍ട്‌ഫോണിന്റെ മുഖ്യ സവിശേഷത. റിയല്‍മി ആദ്യമായാണ് ഒരു പോപ്പ് അപ്പ് സെല്‍ഫി ക്യാമറ ഫോണ്‍ അവതരിപ്പിക്കുന്നത്. 16 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.

48 മെഗാപിക്‌സലിന്റെ ഡ്യുവല്‍ ലെന്‍സ് റിയര്‍ ക്യാമറയാണിതിന്. സ്‌നാപ് ഡ്രാഗണ്‍ 710 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ വൂക്ക് ചാര്‍ജര്‍ സൗകര്യവുമുണ്ട്. ഇന്ത്യയില്‍ 20,000 രൂപയില്‍ താഴെ വരും വിധമാണ് റിയല്‍മി എക്‌സിന്റെ വിലനിരക്ക്. 4GB+64GB, 6GB+64GB, 8GB+128GB പതിപ്പുകളാണ് റിയല്‍മി എക്‌സിനുള്ളത്.

റിയല്‍മി എക്‌സ് ലൈറ്റില്‍ വൂക്ക് ഫ്‌ളാഷ് ചാര്‍ദ്, 4045 എംഎഎച്ച്‌ ബാറ്ററി, 16 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് സെന്‍സര്‍ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ, 25 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവയാണുള്ളക്. റിയല്‍മി എക്‌സ് ലൈറ്റിനും 4GB+64GB, 6GB+64GB, 8GB+128GB പതിപ്പുകളാണുള്ളത്.

Related Topics

Share this story