Times Kerala

റീപോളിംഗ് ഉത്തരവിനെ സ്വാഗതം ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

 
റീപോളിംഗ് ഉത്തരവിനെ സ്വാഗതം ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

കാസര്‍കോട്: കളളവോട്ട് ആരോപണത്തെ തുടര്‍ന്ന് കാസര്‍ഗോഡ് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടതിനെ സ്വാഗതം ചെയ്ത് സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് നാളെ വൈകീട്ട് വരെ പരസ്യ പ്രചാരണം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കഴിഞ്ഞു.കാസര്‍കോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്ബര്‍ 19 പിലാത്തറ, ബൂത്ത് നമ്ബര്‍ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്‌ എസ് നോര്‍ത്ത് ബ്‌ളോക്ക്, ബൂത്ത് നമ്ബര്‍ 70 ജുമാഅത്ത് എച്ച്‌ എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും കണ്ണൂര്‍ തളിപ്പറമ്ബ് ബൂത്ത് നമ്ബര്‍ 166 പാമ്ബുരുത്തി മാപ്പിള എ യു പി എസ് എന്നിവടങ്ങളിലുമാണ് റീ പോളിംഗ് നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമായ മെയ് 19ന്(ഞായറാഴ്ച) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെ റീപോളിംഗ് നടക്കും.

Related Topics

Share this story