Times Kerala

വെനസ്വേലയില്‍ സൈനികരെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് നിക്കോളാസ് മഡുറോ

 
വെനസ്വേലയില്‍ സൈനികരെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് നിക്കോളാസ് മഡുറോ

വെനസ്വേല: വെനസ്വേലയില്‍ സൈനികരെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് നിക്കോളാസ് മഡുറോ . സൈനിക അട്ടിമറിക്ക് പ്രതിപക്ഷ നേതാവ് യുവാന്‍ ഗൊയ്ദോയുടെ ആഹ്വാനം സൈന്യം തള്ളിക്കളഞ്ഞിരുന്നു . ഇതിനു പിന്നാലെയാണ് സൈനികര്‍ക്കു മുന്നില്‍ മഡുറോ ശക്തി പ്രകടനവുമായി വന്നത് . അതേസമയം പ്രതിപക്ഷ ജനപ്രതിനിധികളില്‍ നാലുപേര്‍ക്ക് കൂടി സുപ്രീംകോടതി രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുകയാണ് .

നേരത്തെ പ്രതിപക്ഷത്തുള്ള 10 ജനപ്രതിനിധികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു . പട്ടാള അട്ടിമറിക്ക് ആസൂത്രണം നടത്തിയെന്ന കുറ്റത്തിനാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നത് . മഡുറോയെ പുറത്താക്കാന്‍ പ്രതിപക്ഷ നേതാവ് യുവാന്‍ ഗൊയ്ദോ സൈന്യത്തെ ആഹ്വാനം ചെയ്തെങ്കിലും അട്ടിമറി ശ്രമം പരാജയപ്പെടുകയാണ് ചെയ്തത് .

Related Topics

Share this story